കുമ്പള ഉപജില്ലാ സ്കൂള്‍ കലോത്സവം വിദ്യാര്‍ത്ഥികളെ സ്വാഗതംചെയ്യാന്‍ തെങ്ങിന്‍ മടലിന്‍റെ നാമഫലകം.


 ബദിയടുക്ക: കുമ്പള ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ നവംബർ 2, 3, 4 തീയതികളിൽ നടക്കും. പ്രചാരണത്തിന്റെ ഭാഗമായി തെങ്ങിൻ മടലുകൊണ്ടുള്ള നാമഫലകങ്ങൾ ബദിഡുക്ക ടൗണിൽ സ്ഥാപിച്ചു. പ്രചാരണ സമിതിയും ഗ്രീൻ പ്രോട്ടോക്കോൾ സമിതിയും ഇതിന് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ എം. ശ്രീകൃഷ്ണ, ശ്യാമപ്രസാദ് മാന്യ, ഹമീദ് കെടഞ്ചി, ആനന്ദ മൗവാർ, ഷാഫി ചൂരിപ്പള്ളം, അപ്പുരാജ് ബദിഡുക്ക, ലത്തീഫ് മാർപ്പനഡ്ക, ചന്ദ്രൻ പൊയ്യകണ്ട, ഉണ്ണികൃഷ്ണൻ മാസ്റ്റർ, രാജേഷ് മാസ്റ്റർ അഗൽപാടി, നിരഞ്ജന റായ് പെരഡാല, നാരായണ മാസ്റ്റർ മുറിയങ്കൂട്ലു, നടരാജ മാസ്റ്റർ പട്ടാജെ എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post